INDIALATEST NEWS

‘അയോധ്യയിലെ പുണ്യഭൂമിയിൽ എത്താനായത് അനുഗ്രഹം, രാമൻ ശരിയായ പാതയിൽ നയിക്കും’; കുറിപ്പുമായി പി.ടി.ഉഷ


അയോധ്യ ∙ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പി.ടി.ഉഷ. അയോധ്യയും സരയൂ നദിയും സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും ഉഷ പങ്കുവച്ചു.

Experienced tranquility and divine peace at the banks of the Sarayu river. The river stands testimony to the history of Ayodhya and Lord Ram, blessing the people even today with her riches. pic.twitter.com/UPBloGGJON— P.T. USHA (@PTUshaOfficial) January 22, 2024

‘‘സംപൂജ്യനായ ഭഗവാൻ രാമന്റെ ജന്മഭൂമിയായ ഈ പുണ്യമണ്ണിൽ എത്താനായതിൽ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളും ധാർമികതയും തുടർന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ സാധിച്ചതിലൂടെ ഞാൻ അനുഗ്രഹിക്കപ്പെട്ടു. സരയൂ നദീതീരത്തെ ദിവ്യമായ ശാന്തിയും സമാധാനവും അനുഭവിക്കാനായി. അയോധ്യയുടെയും രാമന്റെയും സാക്ഷ്യപത്രമായി, ഇന്നും സമൃദ്ധിയോടെ ജനങ്ങളെ അനുഗ്രഹിച്ച് സരയൂ നിലകൊള്ളുന്നു.’’– എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ ഉഷ അഭിപ്രായപ്പെട്ടു.

കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉൾപ്പെടെ ആകെ 8000 പേർക്കാണു ചടങ്ങിലേക്കു ക്ഷണം. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാനച്ചടങ്ങുകൾ പൂർത്തിയായി. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠ.




Source link

Related Articles

Back to top button