ഗോധ്ര∙ ബിൽക്കീസ് ബാനോ കേസിലെ 11 കുറ്റവാളികൾ ഇന്നലെ അർധരാത്രിയോടെ ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ തിരിച്ചെത്തി. ഇന്നലെ വരെയായിരുന്നു ഇവർക്ക് സുപ്രീംകോടതി തിരിച്ച് ജയിലിലെത്താൻ അനുവദിച്ച സമയം. സാവകാശമാവശ്യപ്പെട്ട് കുറ്റവാളികൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ സംഘം ചേർന്നു പീഡിപ്പിക്കുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ് പ്രതികൾ.
ഇവരെ 2022 ലെ സ്വാതന്ത്ര്യദിനത്തിൽ ശിക്ഷാ ഇളവു നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി ഈമാസം എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്.
Source link