ഇന്ത്യൻ സഖ്യം ഫൈനലിൽ തോറ്റു

ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ചാന്പ്യന്മാരാകാമെന്ന സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്ത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ദക്ഷിണകൊറിയയുടെ കാങ് മിൻ ഹ്യൂക്-സിയൊ സ്യൂങ് ജെയ് കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ സഖ്യം തോൽവി സമ്മതിച്ചു. സ്കോർ: 21-15, 11-21, 18-21.
സെമിയിൽ മലേഷ്യയുടെ ആരോണ്‍ ചിയ-സോഹ് വൂയ് യിക് കൂട്ടുകെട്ടിനെ 18-21, 14-21ന് തോൽപ്പിച്ചായിരുന്നു ചിരാഗ്-സാത്വിക് സഖ്യം ഫൈനലിൽ പ്രവേശിച്ചത്. ഈ മാസം 14ന് നടന്ന മലേഷ്യ ഓപ്പണ്‍ പുരുഷ ഡബിൾസ് ലോക രണ്ടാം നന്പറായ ഇന്ത്യൻ സഖ്യം ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
Source link