SPORTS
പാക്കിസ്ഥാന് ആശ്വാസം
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ പാക്കിസ്ഥാന് ആശ്വാസം ജയം. പരന്പര 4-1ന് ന്യൂസിലൻഡ് നേടി. പരന്പരയിലെ അവസാന മത്സരത്തിൽ 42 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാൻ നേടിയത്. ടോസ് നേടി ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റിന് 134 റണ്‍സ് നേടി. മുഹമ്മദ് റിസ്വാനാണ് (38) ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 17.2 ഓവറിൽ 92 റണ്‍സിന് എല്ലാവരും പുറത്തായി. ഗ്ലെൻ ഫിലിപ്സ് (26) ആണ് ടോപ് സ്കോറർ.
Source link