Ayodhya Ram Temple അയോധ്യ പ്രാണപ്രതിഷ്ഠ:കേരളത്തിൽനിന്ന് ക്ഷണം 2000 പേർക്ക്
∙കേരളത്തിൽനിന്നു രണ്ടായിരത്തോളം പേരെയാണ് പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണിച്ചിട്ടുള്ളത്. ഇതിൽ എത്രപേർ എത്തുമെന്നതു സംബന്ധിച്ചു വ്യക്തതയില്ല. പ്രമുഖ സന്യാസിമാരടക്കം പലരും എത്തിച്ചേർന്നിട്ടുണ്ട്.
ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, മെട്രോമാൻ ഇ.ശ്രീധരൻ, നടൻ മോഹൻലാൽ, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രൻ, പി.ടി.ഉഷ എന്നിവർ ക്ഷണം ലഭിച്ച മലയാളികളിലുൾപ്പെടുന്നു.
ഏകദേശം 8000 പേർക്കാണ് ഔദ്യോഗിക ക്ഷണക്കത്തയച്ചിരിക്കുന്നത്. ഇതിൽ പകുതിയോളം പേർ സന്യാസിമാരാണ്. കേരളത്തിൽ നിന്നു സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനാനന്ദ തീർഥ എന്നിവരുൾപ്പെടെ ഇരുപത്തഞ്ചോളം സന്യാസിമാർ അയോധ്യയിലെത്തിയിട്ടുണ്ട്.
അതിനു പുറമേ 500 വിവിഐപികളെയും സർക്കാർ ക്ഷണിച്ചിട്ടുണ്ട്. 54 രാജ്യങ്ങളുടെ പ്രതിനിധികൾ ഇതിലുൾപ്പെടും. അമിതാഭ് ബച്ചൻ മുതൽ ഉസ്താദ് അംജദ് അലിഖാൻ വരെയുള്ളവർ ഇതിലുണ്ട്. രജനീകാന്ത്, ചിരഞ്ജീവി എന്നിവർ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരിലുൾപ്പെടും. രാമായണം സീരിയലിൽ രാമനായി വേഷമിട്ട അരുൺ ഗോവിൽ, സീതയായി വേഷമിട്ട ദീപ്ക ചിക്‌ലിയ എന്നിവർക്കും ക്ഷണമുണ്ട്.
ബോളിവുഡ് താരങ്ങൾ, മുകേഷ് അംബാനിയും ഗൗതം അദാനിയും അടക്കമുള്ള വ്യവസായികൾ, ചലച്ചിത്ര സംവിധായകർ, സംഗീതജ്ഞർ, സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും വിശ്വനാഥൻ ആനന്ദും അടക്കമുള്ള കായികതാരങ്ങൾ തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
English Summary:
Ayodhya Ram Temple: Consecration
Source link