കെഎംഎ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ സമാപിച്ചു
കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയും നൈപുണ്യവികസനത്തിലൂടെയും അവസരങ്ങള്‍ കണ്ടെത്തണമെന്ന ആഹ്വാനത്തോടെ കൊച്ചിയില്‍ നടന്നുവന്ന കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 41-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു. ഇന്ത്യയെ ആഗോള സാമ്പത്തികശക്തിയാക്കാനുള്ള കർമ പരിപാടികൾക്കു സമ്മേളനം രൂപം നൽകി. വരുംനാളുകളിൽ ഏറെ നേട്ടംകൊയ്യാൻ കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന നിരീക്ഷണവും സമ്മേളനത്തിൽ ഉയർന്നു. രാജ്യത്തിന്റെ വളർച്ച ലക്ഷ്യമാക്കി കാഴ്ചപ്പാടിലും നയങ്ങളിലും പുനർവിചിന്തനം വേണമെന്നും വിവിധ സെഷനുകളിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വളർച്ചയ്ക്ക് ടൂറിസം, ഐടി അടക്കമുള്ള മേഖലകളുടെ പ്രാധാന്യവും പുതിയ മേഖലകളുടെ വളർച്ചയും സമ്മേളനം ചർച്ച ചെയ്തു. സമാപനസമ്മേളനത്തിന് മുന്നോടിയായി നടന്ന സെഷനിൽ ഇറാം ഗ്രൂപ്പ് സിഎംഡി സിദ്ദിഖ് അഹമ്മദ്, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഇർഫാൻ മാലിക്, ക്ലാസിക് ഫാഷൻ അപ്പാരൽ സിഎംഡി സനൽ കുമാർ, ദുബായ് ശാന്തി ഇന്റർനാഷണൽ എംഡി ടി.എൻ. കൃഷ്ണകുമാർ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

Source link