വിപണിയുടെ ദിശമാറ്റി വിൽപ്പനക്കാർ

വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ വി​​​പ​​​ണി​​​യു​​​ടെ ദി​​​ശ​​​മാ​​​റ്റു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ്. വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് ഉൗ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ അ​​​ണി​​​യ​​​റ​​​നീ​​​ക്കം മു​​​ൻ നി​​​ര ഇ​​​ൻ​​​ഡ​​​ക്സു​​​ക​​​ളെ പ്ര​​​തി​​​വാ​​​ര ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കി. പ​​​തി​​​വി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ൾ അ​​​ഞ്ചി​​​ൽ​​​നി​​​ന്ന് പൊ​​​ടു​​​ന്ന​​​നെ ആ​​​റി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​തു പു​​​തു​​​വ​​​ഴി വെ​​​ട്ടി​​​യ​​​വ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി. സെ​​​ൻ​​​സെ​​​ക്സ് 1144 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി സൂ​​​ചി​​​ക 322 പോ​​​യി​​​ന്‍റും ത​​​ള​​​ർ​​​ന്നു. ഫ്യൂ​​​ച്വ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഫ​​​ണ്ടു​​​ക​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്കു വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ പി​​​ടി​​​മു​​​റു​​​ക്കി. 10,578 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ ബു​​​ധ​​​നാ​​​ഴ്ച മാ​​​ത്രം വി​​​റ്റു. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും അ​​​വ​​​ർ അ​​​തേ​​​പാ​​​ത​​​യി​​​ൽ സ​​​ഞ്ച​​​രി​​​ച്ച​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ൽ​​​ഫ​​​ണ്ടു​​​ക​​​ൾ കാ​​​ഴ്ച​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​യി. മൊ​​​ത്തം 24,716 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ പി​​​ന്നി​​​ട്ട​​​വാ​​​രം വി​​​റ്റി​​​ട്ടു​​​ണ്ട്. നി​​​ഫ്റ്റി​​​ക്കു ത​​​ക​​​ർ​​​ച്ച നി​​​ഫ്റ്റി ജ​​​നു​​​വ​​​രി ഫ്യൂ​​​ച്ചേ​​​ഴ്സ് 21,947ൽ​​​നി​​​ന്ന് 21,604ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു. തൊ​​​ട്ടു മു​​​ൻ​​​വാ​​​ര​​​ത്തി​​​ൽ 138.5 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ് വാ​​​രാ​​​ന്ത്യം 155 ല​​​ക്ഷം ക​​​രാ​​​റി​​​ലേ​​​ക്കു കു​​​തി​​​ച്ച​​​തു ക​​​ര​​​ടി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പു​​​ട്ട് ഓ​​​പ്ഷ​​​നു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ കൂ​​​ടു​​​ത​​​ൽ കോ​​​ൾ ഓ​​​പ്ഷ​​​ൻ വി​​​റ്റ​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്കാം. ഫ്യൂ​​​ച്ച​​​ർ ചാ​​​ർ​​​ട്ടി​​​ലെ ച​​​ല​​​ന​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ 21,500 സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​മാ​​​യാ​​​ൽ നി​​​ഫ്റ്റി ഫ്യൂ​​​ച്ച​​​ർ 21,140നെ ​​​ല​​​ക്ഷ്യ​​​മാ​​​ക്കും. ബു​​​ൾ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു വീ​​​ണ്ടും സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ക്ലോ​​​സിം​​​ഗ് നി​​​ല​​​വാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 250 പോ​​​യി​​​ന്‍റ് തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​തി​​​ഷ്ഠ പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്നു വി​​​പ​​​ണി അ​​​വ​​​ധി​​​യാ​​​ണ്. ജ​​​നു​​​വ​​​രി സീ​​​രീ​​​സ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​നു കേ​​​വ​​​ലം മൂ​​​ന്നു പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ൽ ബു​​​ൾ റാ​​​ലി സൃ​​​ഷ്ടി​​​ക്കാ​​​ൻ ക്ലേ​​​ശി​​​ക്കേ​​​ണ്ടി വ​​​രും. അ​​​തേ​​​സ​​​മ​​​യം, രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​തി​​​ഷ്ഠ​​​യു​​​ടെ ആ​​​വേ​​​ശം ചൊവ്വാ​​​ഴ്ച വി​​​പ​​​ണി ആ​​​ഘോ​​​ഷ​​​മാ​​​ക്കി​​​യാ​​​ൽ അ​​​ത്ഭു​​​ത​​​പ്പെ​​​ടാ​​​നി​​​ല്ല. വെ​​​ള്ളി​​​യാ​​​ഴ്ച വി​​​പ​​​ണി​​​ക്ക് അ​​​വ​​​ധി​​​യാ​​​ണ്. നി​​​ഫ്റ്റി 21,894ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ല​​​ക്കം സൂ​​​ചി​​​പ്പി​​​ച്ച 22,055ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്തു സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 22,123 പോ​​​യി​​​ന്‍റു​​​വ​​​രെ ക​​​യ​​​റി. എ​​​ന്നാ​​​ൽ ര​​​ണ്ടാം പ്ര​​​തി​​​രോ​​​ധ​​​മാ​​​യ 22,216ലേ​​​ക്ക് അ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ വി​​​ൽ​​​പ്പ​​​ന തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഇ​​​തോ​​​ടെ 21,605ലെ ​​​സ​​​പ്പോ​​​ർ​​​ട്ട് ത​​​ക​​​ർ​​​ത്തു. ഈ ​​​താ​​​ങ്ങ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ പു​​​തി​​​യ വാ​​​ങ്ങ​​​ലു​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മാ​​​ക്കാ​​​മെ​​​ന്ന് മു​​​ൻ​​​വാ​​​രം സൂ​​​ച​​​ന ന​​​ൽ​​​കി​​​യി​​​രു​​​ന്നു. നി​​​ഫ്റ്റി 21,285 വ​​​രെ ഇ​​​ടി​​​ഞ്ഞ​​​ശേ​​​ഷം വെ​​​ള്ളി​​​യാ​​​ഴ്ച 21,605 മു​​​ക​​​ളി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച് 21,622ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. എ​​​ന്നാ​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ര​​​ത്യേ​​​ക വ്യാ​​​പാ​​​രാ​​​ന്ത്യം നി​​​ഫ്റ്റി 21,571ലേ​​​ക്ക് ഇ​​​ടി​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.

ബു​​​ൾ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ പി​​​ടി​​​മു​​​റു​​​ക്കി​​​യാ​​​ൽ ഈ ​​​വാ​​​രം നി​​​ഫ്റ്റി 22,034ലേ​​​ക്ക് ഉ​​​യ​​​രാം. എ​​​ന്നാ​​​ൽ വി​​​ൽ​​​പ്പ​​​ന​​​സ​​​മ്മ​​​ർ​​​ദം തു​​​ട​​​ർ​​​ന്നാ​​​ൽ 21,202ലേ​​​ക്കും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 20,833ലേ​​​ക്കും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താം. ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​റു​​​ക​​​ൾ പ​​​ല​​​തും ഓ​​​വ​​​ർ​​​ബോ​​​ട്ടാ​​​യ​​​തി​​​നാ​​​ൽ ഓ​​​പ്പ​​​റ്റേ​​​ർ​​​മാ​​​ർ ലാ​​​ഭ​​​മെ​​​ടു​​​പ്പി​​​നു മു​​​തി​​​രു​​​മെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച​​​തു ശ​​​രി​​​വ​​​യ്ക്കു​​​ന്ന പ്ര​​​ക​​​ട​​​നം ദൃ​​​ശ്യ​​​മാ​​​യി. സൂ​​​പ്പ​​​ർ ട്രെ​​​ൻ​​​ഡ്, പാ​​​രാ​​​ബോ​​​ളി​​​ക്ക് എ​​​സ്എ​​​ആ​​​ർ ശ​​​നി​​​യാ​​​ഴ്ച സെ​​​ല്ലിം​​​ഗ് മൂ​​​ഡി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു. എം​​​എ​​​സി​​​ഡി ബു​​​ള്ളി​​​ഷെ​​​ങ്കി​​​ലും ചെ​​​റി​​​യ​​​തോ​​​തി​​​ൽ റി​​​വേ​​​ഴ്സ് റാ​​​ലി കാ​​​ഴ്ച​​​വ​​​ച്ചു. രൂ​​​പ​​​യ്ക്കും ഇ​​​ടി​​​വ് വി​​​നി​​​മ​​​യ​​​വി​​​പ​​​ണി​​​യി​​​ൽ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം വീ​​​ണ്ടു​​​മി​​​ടി​​​ഞ്ഞു. 82.92ൽ​​​നി​​​ന്ന് 82.77 വ​​​രെ ക​​​രു​​​ത്തു​​​നേ​​​ടി​​​യ​​​ശേ​​​ഷം 83.15ലേ​​​ക്കു ദു​​​ർ​​​ബ​​​ല​​​മാ​​​യെ​​​ങ്കി​​​ലും വ്യാ​​​പാ​​​രാ​​​ന്ത്യം 83.07ലാ​​​ണ്. വി​​​ദേ​​​ശ ഫ​​​ണ്ടു​​​ക​​​ൾ 1743 കോ​​​ടി നി​​​ക്ഷേ​​​പി​​​ച്ചു, മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​വ​​​ർ മൊ​​​ത്തം 24,716 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി വി​​​റ്റു. ഈ ​​​വ​​​ർ​​​ഷം വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ വി​​​റ്റ​​​ഴി​​​ച്ച​​​ത് 49,113 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ്. നേ​​​ര​​​ത്തേ, വി​​​പ​​​ണി​​​യെ ബു​​​ള്ളി​​​ഷാ​​​ക്കി​​​യ വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ ചു​​​വ​​​ടു​​​മാ​​​റ്റം പ്രാ​​​ദേ​​​ശി​​​ക നി​​​ഷേ​​​പ​​​ക​​​രി​​​ൽ ആ​​​ശ​​​ങ്ക​​​പ​​​ട​​​ർ​​​ത്താം. ഇ​​​ന്ത്യ​​​യി​​​ലും ഹോങ്കോം​​​ഗ്, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, താ​​​യ്‌വാനി​​​ലും അ​​​വ​​​ർ വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രാ​​​ണ്. സെ​​​ൻ​​​സെ​​​ക്സി​​​നു ചാ​​​ഞ്ചാ​​​ട്ടം സെ​​​ൻ​​​സെ​​​ക്സ് 72,568ൽ​​​നി​​​ന്ന് 73,000ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്ത് 73,410 വ​​​രെ ക​​​യ​​​റി റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​തി​​​നി​​​ട​​​യി​​​ലെ വി​​​ൽ​​​പ്പ​​​ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ ഇ​​​ടി​​​ഞ്ഞ​​​ങ്കി​​​ലും വെ​​​ള​​​ളി​​​യാ​​​ഴ്ച 71,682ൽ ​​​ക്ലോ​​​സിം​​​ഗ് ന​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വാ​​​രം വ്യ​​​ക്ത​​​മാ​​​ക്കി​​​യ 71,605 സ​​​പ്പോ​​​ർ​​​ട്ട് നി​​​ല​​​നി​​​ർ​​​ത്തി. എ​​​ന്നാ​​​ൽ, പ​​​തി​​​വി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ഇ​​​ട​​​പാ​​​ടി​​​ൽ ആ ​​​സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ട് സെ​​​ൻ​​​സെ​​​ക്സ് വ്യാ​​​പാ​​​രാ​​​ന്ത്യം 71,423 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​വാ​​​രം 70,255 -69,087ൽ ​​​താ​​​ങ്ങും 72,991ൽ ​​​പ്ര​​​തി​​​രോ​​​ധ​​​വു​​​മു​​​ണ്ട്.

Source link
Exit mobile version