വിപണിയുടെ ദിശമാറ്റി വിൽപ്പനക്കാർ
വിൽപ്പനക്കാർ വിപണിയുടെ ദിശമാറ്റുന്ന തിരക്കിലാണ്. വിദേശ ഓപ്പറേറ്റർമാരെ കൂട്ടുപിടിച്ച് ഉൗഹക്കച്ചവടക്കാർ നടത്തിയ അണിയറനീക്കം മുൻ നിര ഇൻഡക്സുകളെ പ്രതിവാര നഷ്ടത്തിലാക്കി. പതിവിൽനിന്നു വ്യത്യസ്തമായി പ്രവൃത്തിദിനങ്ങൾ അഞ്ചിൽനിന്ന് പൊടുന്നനെ ആറിലേക്ക് ഉയർത്തിയതു പുതുവഴി വെട്ടിയവർക്ക് അനുകൂലമായി. സെൻസെക്സ് 1144 പോയിന്റും നിഫ്റ്റി സൂചിക 322 പോയിന്റും തളർന്നു. ഫ്യൂച്വർ മാർക്കറ്റിൽ ഫണ്ടുകൾ ഒറ്റയടിക്കു വിൽപ്പനയിൽ പിടിമുറുക്കി. 10,578 കോടി രൂപയുടെ ഓഹരികൾ വിദേശ ഇടപാടുകാർ ബുധനാഴ്ച മാത്രം വിറ്റു. തുടർന്നുള്ള ദിവസങ്ങളിലും അവർ അതേപാതയിൽ സഞ്ചരിച്ചതോടെ ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ കാഴ്ചക്കാർ മാത്രമായി. മൊത്തം 24,716 കോടി രൂപയുടെ ഓഹരികൾ വിദേശഫണ്ടുകൾ പിന്നിട്ടവാരം വിറ്റിട്ടുണ്ട്. നിഫ്റ്റിക്കു തകർച്ച നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സ് 21,947ൽനിന്ന് 21,604ലേക്ക് ഇടിഞ്ഞു. തൊട്ടു മുൻവാരത്തിൽ 138.5 ലക്ഷമായിരുന്ന ഓപ്പണ് ഇന്ററസ്റ്റ് വാരാന്ത്യം 155 ലക്ഷം കരാറിലേക്കു കുതിച്ചതു കരടികളുടെ സാന്നിധ്യം വ്യക്തമാക്കുന്നു. പുട്ട് ഓപ്ഷനുകളെ അപേക്ഷിച്ച് ഓപ്പറേറ്റർമാർ കൂടുതൽ കോൾ ഓപ്ഷൻ വിറ്റതായി അനുമാനിക്കാം. ഫ്യൂച്ചർ ചാർട്ടിലെ ചലനങ്ങൾ കണക്കിലെടുത്താൽ 21,500 സപ്പോർട്ട് നഷ്ടമായാൽ നിഫ്റ്റി ഫ്യൂച്ചർ 21,140നെ ലക്ഷ്യമാക്കും. ബുൾ ഓപ്പറേറ്റർമാർക്കു വീണ്ടും സ്വാധീനമുറപ്പിക്കണമെങ്കിൽ ക്ലോസിംഗ് നിലവാരത്തിൽനിന്ന് ഏകദേശം 250 പോയിന്റ് തിരിച്ചുപിടിക്കേണ്ടതുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് ഇന്നു വിപണി അവധിയാണ്. ജനുവരി സീരീസ് സെറ്റിൽമെന്റിനു കേവലം മൂന്നു പ്രവൃത്തിദിനങ്ങൾ മാത്രമായതിനാൽ ബുൾ റാലി സൃഷ്ടിക്കാൻ ക്ലേശിക്കേണ്ടി വരും. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠയുടെ ആവേശം ചൊവ്വാഴ്ച വിപണി ആഘോഷമാക്കിയാൽ അത്ഭുതപ്പെടാനില്ല. വെള്ളിയാഴ്ച വിപണിക്ക് അവധിയാണ്. നിഫ്റ്റി 21,894ൽനിന്ന് കഴിഞ്ഞലക്കം സൂചിപ്പിച്ച 22,055ലെ പ്രതിരോധം തകർത്തു സർവകാല റിക്കാർഡായ 22,123 പോയിന്റുവരെ കയറി. എന്നാൽ രണ്ടാം പ്രതിരോധമായ 22,216ലേക്ക് അടുക്കാനുള്ള ശ്രമങ്ങൾക്കു മുന്നിൽ വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പന തിരിച്ചടിയായി. ഇതോടെ 21,605ലെ സപ്പോർട്ട് തകർത്തു. ഈ താങ്ങ് നഷ്ടപ്പെട്ടാൽ പുതിയ വാങ്ങലുകൾക്ക് അവസരമാക്കാമെന്ന് മുൻവാരം സൂചന നൽകിയിരുന്നു. നിഫ്റ്റി 21,285 വരെ ഇടിഞ്ഞശേഷം വെള്ളിയാഴ്ച 21,605 മുകളിൽ ഇടംപിടിച്ച് 21,622ൽ ക്ലോസ് ചെയ്തു. എന്നാൽ ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരാന്ത്യം നിഫ്റ്റി 21,571ലേക്ക് ഇടിയാൻ കാരണമായി.
ബുൾ ഇടപാടുകാർ പിടിമുറുക്കിയാൽ ഈ വാരം നിഫ്റ്റി 22,034ലേക്ക് ഉയരാം. എന്നാൽ വിൽപ്പനസമ്മർദം തുടർന്നാൽ 21,202ലേക്കും ഫെബ്രുവരിയിൽ 20,833ലേക്കും പരീക്ഷണങ്ങൾ നടത്താം. ഇൻഡിക്കേറ്ററുകൾ പലതും ഓവർബോട്ടായതിനാൽ ഓപ്പറ്റേർമാർ ലാഭമെടുപ്പിനു മുതിരുമെന്നു സൂചിപ്പിച്ചതു ശരിവയ്ക്കുന്ന പ്രകടനം ദൃശ്യമായി. സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ ശനിയാഴ്ച സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. എംഎസിഡി ബുള്ളിഷെങ്കിലും ചെറിയതോതിൽ റിവേഴ്സ് റാലി കാഴ്ചവച്ചു. രൂപയ്ക്കും ഇടിവ് വിനിമയവിപണിയിൽ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 82.92ൽനിന്ന് 82.77 വരെ കരുത്തുനേടിയശേഷം 83.15ലേക്കു ദുർബലമായെങ്കിലും വ്യാപാരാന്ത്യം 83.07ലാണ്. വിദേശ ഫണ്ടുകൾ 1743 കോടി നിക്ഷേപിച്ചു, മൂന്നു ദിവസങ്ങളിലായി അവർ മൊത്തം 24,716 കോടി രൂപയുടെ ഓഹരി വിറ്റു. ഈ വർഷം വിദേശ ഓപ്പറേറ്റർമാർ വിറ്റഴിച്ചത് 49,113 കോടി രൂപയുടെ ഓഹരികളാണ്. നേരത്തേ, വിപണിയെ ബുള്ളിഷാക്കിയ വിദേശ ഇടപാടുകാരുടെ ചുവടുമാറ്റം പ്രാദേശിക നിഷേപകരിൽ ആശങ്കപടർത്താം. ഇന്ത്യയിലും ഹോങ്കോംഗ്, ദക്ഷിണകൊറിയ, തായ്വാനിലും അവർ വിൽപ്പനക്കാരാണ്. സെൻസെക്സിനു ചാഞ്ചാട്ടം സെൻസെക്സ് 72,568ൽനിന്ന് 73,000ലെ പ്രതിരോധം തകർത്ത് 73,410 വരെ കയറി റിക്കാർഡ് സ്ഥാപിച്ചതിനിടയിലെ വിൽപ്പന സമ്മർദത്തിൽ ഇടിഞ്ഞങ്കിലും വെളളിയാഴ്ച 71,682ൽ ക്ലോസിംഗ് നടന്നു. കഴിഞ്ഞവാരം വ്യക്തമാക്കിയ 71,605 സപ്പോർട്ട് നിലനിർത്തി. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി ശനിയാഴ്ച നടന്ന ഇടപാടിൽ ആ സപ്പോർട്ട് നഷ്ടപ്പെട്ട് സെൻസെക്സ് വ്യാപാരാന്ത്യം 71,423 പോയിന്റിലാണ്. ഈ വാരം 70,255 -69,087ൽ താങ്ങും 72,991ൽ പ്രതിരോധവുമുണ്ട്.

Source link