SPORTS

റ​​ണ്‍ പൂ​​ജ… 20,013


നാ​​ഗ്പു​​ർ: ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 20,000 റ​​ണ്‍​സ് ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച് ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര. ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ സൗ​​രാ​​ഷ്‌​ട്ര​​യ്ക്കു​​വേ​​ണ്ടി വി​​ദ​​ർ​​ഭ​​യ്ക്കെ​​തി​​രേ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 109 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് പൂ​​ജാ​​ര ഫ​​സ്റ്റ് ക്ലാ​​സി​​ൽ 20,000 റ​​ണ്‍​സ് ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 105 പ​​ന്തി​​ൽ 43 റ​​ണ്‍​സും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 137 പ​​ന്തി​​ൽ 66ഉം ​​ആ​​യി​​രു​​ന്നു പൂ​​ജാ​​ര​​യു​​ടെ സ്കോ​​ർ. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 53ൽ ​​എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് 20,000 റ​​ണ്‍​സ് പൂ​​ജാ​​ര തി​​ക​​ച്ച​​ത്. ഫ​​സ്റ്റ് ക്ലാ​​സി​​ൽ 260 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 20,013 റ​​ണ്‍​സാ​​യി പൂ​​ജാ​​ര​​യ്ക്കി​​പ്പോ​​ൾ. വി​​ദ​​ർ​​ഭ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ സൗ​​രാ​​ഷ്‌​ട്ര 238 ​റ​​ണ്‍​സി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: സൗ​​രാ​​ഷ്‌ട്ര‌ 206, 244. ​​വി​​ദ​​ർ​​ഭ 78, 134. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 14 റ​​ണ്‍​സി​​ന് നാ​​ലും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 51 റ​​ണ്‍​സി​​ന് അ​​ഞ്ചും വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ചി​​രാ​​ഗ് ജാ​​നി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ര​​ഞ്ജി ട്രോ​​ഫി 2024 സീ​​സ​​ണി​​ൽ സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണ്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ സൗ​​രാ​​ഷ്‌​ട്ര, ​ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഹ​​രി​​യാ​​ന​​യോ​​ട് നാ​​ല് വി​​ക്ക​​റ്റ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യി​​രു​​ന്നു.

ജാ​​ർ​​ഖ​​ണ്ഡി​​നെ​​തി​​രേ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യോ​​ടെ​​യാ​​ണ് (243 നോ​​ട്ടൗ​​ട്ട്) ര​​ഞ്ജി ട്രോ​​ഫി സീ​​സ​​ണ്‍ പൂ​​ജാ​​ര ആ​​രം​​ഭി​​ച്ച​​ത്. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ പൂ​​ജാ​​ര​​യു​​ടെ 17-ാമ​​ത് ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ​​സ്റ്റ് ക്ലാ​​സ് ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ലോ​​ക​​ത്തി​​ൽ നാ​​ലാം സ്ഥാ​​നം പ​​ങ്കി​​ടു​​ക​​യാ​​ണ് പൂ​​ജാ​​ര.


Source link

Related Articles

Back to top button