റബർ: പിടിമുറുക്കി ടയർ നിർമാതാക്കൾ

റബർവില വീണ്ടും മുന്നേറിയെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ചുരുങ്ങുകയാണ്. വാങ്ങലുകാർ കുരുമുളകു വിലയിടിക്കാൻ ശക്തമായ ശ്രമം നടത്തുന്നു. ജാതിക്ക വില താഴ്ന്നു. നാളികേരോത്പന്ന വിപണിയിൽ മ്ലാനത, കൊപ്രയ്ക്ക് ആവശ്യം ഉയർന്നില്ല. കാലാവസ്ഥ വ്യതിയാനംമൂലം പല ഭാഗങ്ങളിലും റബർ ഉത്പാദനം കുറഞ്ഞതുകണ്ട് സ്റ്റോക്കിസ്റ്റുകളും വൻകിട കർഷകരും ഷീറ്റ്, ലാറ്റക്സ് നീക്കം കുറച്ചു. കനത്ത പകൽച്ചൂടിൽ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതോടെ മരങ്ങളിൽനിന്നുള്ള യീൽഡ് കുറഞ്ഞു. ഇതിനിടെ തുലാവർഷത്തിന്റെ പിൻമാറ്റം ഉത്തരേന്ത്യയിൽനിന്നുള്ള ശൈത്യക്കാറ്റ് ദക്ഷിണേന്ത്യയിലേക്കു പ്രവേശിക്കാനിടയാക്കി. രാത്രി മഞ്ഞുവീഴ്ചയും പകലത്തെ ഉയർന്ന ചൂടും സ്ഥിതി ഗുരുതരമാക്കാം. പ്രതികൂല കാലാവസ്ഥയിൽ കൃഷിയിടങ്ങളെ സംരക്ഷിക്കാൻ കർഷകർ കഠിനാധ്വാനം ചെയ്യേണ്ടിവരും. കേരളത്തിലെ അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്താനും പ്രതിസന്ധികളെ എങ്ങനെ തരണംചെയ്യാമെന്നതു സംബന്ധിച്ച് കർഷകർക്കു മാർഗനിദേശങ്ങൾ നൽകാനും കൃഷി വകുപ്പിനു കഴിഞ്ഞിരുന്നെങ്കിൽ കർഷകരുടെ ആത്മവിശ്വാസം ഉയർത്താൻ കഴിഞ്ഞേനെ. വിദേശ വിപണികളിൽ റബർ വില ഉയർന്നതുകണ്ട് ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ പിടിമുറുക്കി. വ്യാവസായിക ഡിമാൻഡിൽ നാലാം ഗ്രേഡ് 15,800 രൂപയിൽനിന്ന് 16,200 വരെ കയറിയശേഷം വാരാന്ത്യം 16,000ലാണ്. അഞ്ചാം ഗ്രേഡ് 15,500ൽനിന്ന് 15,700 രൂപയായി. ഒട്ടുപാൽ 10,300ൽനിന്ന് 10,200 രൂപയിലെത്തി. ലാറ്റക്സ് 10,600ൽനിന്ന് 10,800 രൂപയായി വർധിച്ചു. സൂചനകൾ അനുകൂലം വർഷാന്ത്യം ചൈനീസ് വ്യാവസായിക മേഖലയിലെ ഉണർവ് സാന്പത്തികരംഗം കരുത്തുനേടാൻ അവസരമൊരുക്കുമെന്ന സൂചനകൾ ഏഷ്യൻ റബറിന് അനുകൂലഘടകമാണ്. ജാപ്പനീസ് എക്സ്ചേഞ്ചിൽ നവംബറിനുശേഷമുള്ള ഏറ്റവും മികച്ച നിലവാരത്തിലേക്കു റബർ ചുവടുവച്ചത് സിംഗപ്പുർ, ചൈനീസ് നിക്ഷേപകരെ ആകർഷിച്ചു. ജപ്പാനിൽ മാർച്ച് അവധി വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 266 യെന്നിലാണ്. 258 യെന്നിലെ സപ്പോർട്ട് നിലനിർത്തി 273 യെന്നിലെ പ്രതിരോധം തകർക്കാനുള്ള ശ്രമത്തിലുമാണ്. സാങ്കേതികമായി ബുള്ളിഷാണെങ്കിലും ഓവർബോട്ട് മേഖലയിലേക്കു പ്രവേശിച്ച അവസ്ഥയിൽനിൽക്കേ, നിക്ഷേപകർ ലാഭമെടുപ്പിനു നീക്കം നടത്തിയാൽ വിപണിയുടെ അടിത്തറ കുടുതൽ ശക്തമാകും. വിപണിയിൽ വിദേശി
കേരളം കുരുമുളക് വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ ഉത്തരേന്ത്യൻ വ്യാപാരികളും അന്തർസംസ്ഥാന ഇടപാടുകാരും ചേർന്നു വിപണിയെ തളർത്താൻ എല്ലാ അടവുകളും പയറ്റുകയാണ്. ടെർമിനൽ മാർക്കറ്റിലെത്തുന്നതിൽ ഏറിയ പങ്കും പഴയ മുളകാണ്. മൊത്തം 150 ടണ് മുളകാണ് എത്തിയത്. ഇതിൽ വിദേശചരക്ക് കലർത്തിയാണു മധ്യവർത്തികൾ വിൽപ്പനയ്ക്കിറക്കിയത്. അടിമാലി മേഖലയിൽ മുളക് വിളവെടുപ്പ് പുരോഗമിക്കുന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7450 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 61,000 രൂപയിൽനിന്ന് 60,500ലേക്കു താഴ്ന്നു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വിളവു ചുരുങ്ങുമെന്നാണു കർഷകരുടെ പക്ഷം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി വിളവെടുപ്പു പൂർത്തിയാകുംവരെ കാത്തിരിക്കേണ്ടിവരും. നവംബർ-ഡിസംബർ കാലയളവിൽ വിളവു സംബന്ധിച്ച പഠനം നടത്താൻ കൃഷിവകുപ്പ് നീക്കം നടത്തിയിരുന്നെങ്കിൽ കർഷകർക്കു കുറേക്കൂടി വിപണിയെ വിലയിരുത്താൻ അവസരം ലഭിച്ചേനെ. കാർഷിക മേഖലയിൽനിന്നുള്ള ജാതിക്ക വരവ് ശക്തമല്ലെങ്കിലും ഉത്പന്ന വില തളർച്ചയിലാണ്. നിരക്കുയർത്താൻ മധ്യവർത്തികൾ നടത്തിയ ശ്രമം പാളിയതിനിടെ, ഉത്തരേന്ത്യൻ വ്യവസായികൾ ചരക്കുസംഭരണം നിയന്ത്രിച്ചതു വിലയിടിവിനു കാരണമായി. ജാതിക്ക തൊണ്ടൻ 220-250, ജാതിപ്പരിപ്പ് 420-450, ജാതിപത്രി 900-1200 രൂപയിൽ വിപണനം നടന്നു. ഒൗഷധ വ്യവസായികൾ ചരക്ക് സംഭരണരംഗത്ത് അത്ര സജീവമല്ല. തേങ്ങയ്ക്കു മ്ലാനത നാളികേരോത്പന്ന വിപണിയിലെ മ്ലാനത വിട്ടുമാറിയില്ല. വിലയുയരുമെന്ന പ്രതീക്ഷ ഉത്പാദന മേഖല നിലനിർത്തുന്പോഴും കുടിയ വിലയ്ക്കു കൊപ്ര ശേഖരിക്കാൻ മില്ലുകാർ തയാറല്ല. പല ഭാഗങ്ങളിലും വിളവെടുപ്പു പുരോഗമിക്കുകയാണ്. വ്യവസായികളുടെ തണുപ്പൻ മനോഭാവം തുടർന്നാൽ അത് ഉത്പന്നവിലയെ ബാധിക്കും. കൊപ്ര 8,900 രൂപയിലും വെളിച്ചെണ്ണ 14,000 രൂപയിലും സ്റ്റെഡിയാണ്. വാരാന്ത്യക്കുതിപ്പ് ആഭരണവിപണികളിൽ സ്വർണം വാരത്തിന്റെ ആദ്യ പകുതിയിൽ ഇടിഞ്ഞശേഷം വാരാന്ത്യം ഉയർന്നു. പവൻ 46,400 രൂപയിൽനിന്ന് 45,920 രൂപ ഇടിഞ്ഞശേഷമുള്ള തിരിച്ചുവരവിൽ ശനിയാഴ്ച 46,240 രൂപയിലെത്തി. അരി വില ഉയരുന്നു. കൊച്ചി മൊത്തവിപണിയിൽ പച്ചരി 4600 രൂപയായും പുഴുക്കലരി ജയ 4200 രൂപയായും വർധിച്ചു.

Source link