INDIALATEST NEWS

‘ജയ് ശ്രീറാം, മോദി’ വിളികളുമായി ന്യായ് യാത്രാ ബസ് തടഞ്ഞ് ബിജെപി; ഇറങ്ങിച്ചെന്ന് രാഹുല്‍, പിന്നെ ഫ്ലയിങ് കിസ്– വിഡിയോ

ഗുവാഹത്തി∙ അസമിലെ സോനിത്പുരിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ബസ് തടഞ്ഞ് പ്രതിഷേധിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാഹചര്യം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെ ബസിലേക്ക് തിരികെ കയറ്റി.

#WATCH | Sonitpur, Assam: Rahul Gandhi being moved inside the ‘Bharat Jodo Nyay Yatra’ bus by his security personnel and party workers as the Congress MP moved towards a large crowd of people that also included people with BJP flags. Meanwhile, Congress has claimed that the… pic.twitter.com/iXOFtsk8PN— ANI (@ANI) January 21, 2024

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ, യാത്രയെ അനുഗമിച്ചെത്തിയവർക്കിടയിലേക്ക് കാവിക്കൊടിയുമായി ആളുകൾ എത്തുകയായിരുന്നു. ‘ജയ് ശ്രീറാം, മോദി’ വിളികളുമായി ഇവർ ബസിനടുത്തേത്തി. പിന്നാലെ രാഹുൽ ബസിൽ നിന്നിറങ്ങി ഇവർക്കിടയിലേക്ക് പോകാൻ ശ്രമിച്ചു. ഇതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റുകയായിരുന്നു. 

ഇതിന്റെ വിഡിയോ ദ‍ൃശ്യങ്ങൾ രാഹുലും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. പ്രതിഷേധിച്ചവരെ നോക്കി രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകുന്നതാണ് വിഡിയോയിലുള്ളത്. രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകുന്നതിനിടെ, ‘ജയ് ശ്രീറാം, മോദി’ വിളികളും കേൾക്കാം. ‘സ്‌നേഹത്തിന്റെ കട എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്നു, ഇന്ത്യ ഒന്നിക്കും, ഇന്ത്യ വിജയിക്കും’ എന്നും അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചു.

सबके लिए खुली है मोहब्बत की दुकान,जुड़ेगा भारत, जीतेगा हिंदुस्तान।🇮🇳 pic.twitter.com/Bqae0HCB8f— Rahul Gandhi (@RahulGandhi) January 21, 2024

ഭാരത് ജോഡോ ന്യായ് യാത്രായുടെ ബസിന് മുന്നിൽ ഇരുപതോളം ബിജെപി പ്രവർത്തകർ വടികളുമായി എത്തിയെന്നും താൻ പുറത്തിറങ്ങിയ ഉടൻ അവർ കടന്നുകളഞ്ഞെന്നും രാഹുൽ പിന്നീട് പറഞ്ഞു.‘‘20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി. കോൺഗ്രസിന് ബിജെപിയെയും ആർഎസ്എസിനെയും പേടിയാണെന്ന് അവർ കരുതുന്നു, അവർ സ്വപ്നം കാണുകയാണ്. അവർക്ക് പോസ്റ്ററുകളും പ്ലക്കാർഡുകളും കീറിമുറിക്കാം. ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങൾ ആരെയും ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അസം മുഖ്യമന്ത്രിയെയോ ഭയപ്പെടുന്നില്ല’’– രാഹുലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

#WATCH | Nagaon, Assam: Congress MP Rahul Gandhi says, ” 20-25 BJP workers carrying sticks came in front of our bus, and when I came out from the bus, they ran away…they think that Congress is scared of BJP and RSS, they’re dreaming. They can tear as many posters and placards… pic.twitter.com/BDpB6WHs1X— ANI (@ANI) January 21, 2024

നേരത്തേ, ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, സോനിത്പുരിൽ വച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ കാർ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പാർട്ടി ആരോപിച്ചിരുന്നു. ബിജെപി പ്രവർത്തകർ കാറിലെ ന്യായ് യാത്രയുടെ സ്റ്റിക്കർ വലിച്ചുകീറി. ആക്രമണത്തിനു പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു.

My vehicle was attacked a few minutes ago at Jumugurihat, Sunitpur by an unruly BJP crowd who also tore off the Bharat Jodo Nyay Yatra stickers from the windshield. They threw water and shouted anti-BJNY slogans. But we kept our composure, waved to the hooligans and sped away.… pic.twitter.com/IabpNa598P— Jairam Ramesh (@Jairam_Ramesh) January 21, 2024

‘‘സോനിത്പുരിലെ ജുമുഗുരിഹാട്ടിൽ വച്ച് എന്റെ വാഹനത്തിനു നേരെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ ആക്രമണം നടത്തി. വിൻഡ്ഷീൽഡില്‍ ഒട്ടിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി. വാഹനത്തിൽ വെള്ളമൊഴിച്ചു. ന്യായ് യാത്രയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പക്ഷേ ഞങ്ങൾ സംയമനം പാലിച്ചു. ഇത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ പ്രവർത്തനമാണ്.’’– അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. 

English Summary:
Rahul Gandhi rescued amid alleged attack by ‘unruly BJP crowd’ in Assam




Source link

Related Articles

Back to top button