INDIALATEST NEWS

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു പീഡിപ്പിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ


ഭുവനേശ്വർ ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്കൂളിലെ 45 വയസ്സുകാരനായ ഹെഡ്മാസ്റ്ററാണു പിടിയിലായത്.
6, 7 ക്ലാസുകളിലെ പെൺകുട്ടികളെയാണ് ജനുവരി 16ന് ഇയാൾ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്കൂളിൽ പോകാൻ വിസമ്മതിച്ച പെൺകുട്ടികളോടു രക്ഷിതാക്കൾ സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. രാവിലെ 6.30 മുതൽ 11 വരെയാണു സ്കൂൾ പ്രവൃത്തിസമയം. കുറച്ചു കുട്ടികൾ ട്യൂഷനുവേണ്ടി ഇതിനുശേഷവും സ്കൂളിൽ തുടരാറുണ്ട്.

ഈ സമയത്താണു പ്രധാനാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചത്. ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയെന്നു രാജ്നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ അജയകുമാർ ജെന പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


Source link

Related Articles

Back to top button