WORLD

പ്രസിഡന്റാകാന്‍ യോഗ്യമായ മാനസിക നിലയില്ല; ട്രംപിനെതിരേ നിക്കി ഹേലി 


വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരേ അതിരൂക്ഷവിമര്‍ശനവുമായി നിക്കി ഹേലി. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസികനില ട്രംപിനില്ലെന്ന് അവര്‍ വിമര്‍ശിച്ചു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ട്രംപിനൊപ്പം ഇന്ത്യന്‍വംശജയായ നിക്കിയും മത്സരരംഗത്തുണ്ട്. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹേലി ചോദിച്ചു. ന്യൂ ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഹേലിയുടെ പ്രതികരണം. ആദ്യ ഘട്ടത്തില്‍ ട്രംപിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ ഹേലി ഒഴിവാക്കിയിരുന്നു. എന്നാല്‍ സ്ഥാനര്‍ഥിത്വത്തിനായുള്ള മത്സരം ചൂടുപിടിക്കുമ്പോള്‍, ട്രംപിന്റെ വിമര്‍ശനങ്ങളോട് കടുത്തഭാഷയില്‍ തിരിച്ചടിക്കുകയാണ് ഹേലി.


Source link

Related Articles

Back to top button