WORLD
ഇന്ത്യന്‍ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചതായി ആരോപണം; 14-കാരന് ദാരുണാന്ത്യം
മാലെ: ഇന്ത്യയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 14-കാരന്‍ മരിച്ചതായി ആരോപണം. മാലദ്വീപിന്റെ ഭാഗമായ വില്ലിങ്ങിലി എന്ന വിദൂരദ്വീപിലെ ആണ്‍കുട്ടിയാണ് മരിച്ചത്. മസ്തിഷ്‌കത്തില്‍ ട്യൂമറും പക്ഷാഘാതവും ബാധിച്ച കുട്ടി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചത്.വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകാനായി കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മ്മിച്ച് ഇന്ത്യ മാലദ്വീപിന് നല്‍കിയ ഡോണിയര്‍ വിമാനമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്.
Source link