അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത് കേപ് വെർദെ. നിലവിലെ ചാന്പ്യന്മാരായ സെനഗലും അവസാന പതിനാറിലേക്ക് മുന്നേറി. ഈജിപ്തും ഘാനയുമുള്ള ഗ്രൂപ്പ് ബി ചാന്പ്യൻ പട്ടം ഉറപ്പിച്ചാണ് കേപ് വെർദെ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് സിയിൽ രണ്ടാം ജയത്തോടെയാണ് സെനഗൽ പ്രീക്വാർട്ടർ ടിക്കറ്റെടുത്തത്.
സലയ്ക്കു പരിക്ക് ഗ്രൂപ്പ് ബിയിൽ ഘാനയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് സൂചന. ഈജിപ്തും ഘാനയും 2-2 സമനിലയിൽ പിരിഞ്ഞു.
Source link