ലീ​​ഡ് വ​​ഴ​​ങ്ങി കേ​​ര​​ളം


തു​​ന്പ: മും​​ബൈ​​ക്കെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി കേ​​ര​​ളം. മും​​ബൈ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 251 മ​​റി​​ക​​ട​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​നു സാ​​ധി​​ച്ചി​​ല്ല. കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 244ൽ ​​അ​​വ​​സാ​​നി​​ച്ചു. തു​​ട​​ർ​​ന്ന് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ മും​​ബൈ ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 105 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ര​​ണ്ടു ദി​​വ​​സം ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ​​യു​​ടെ ലീ​​ഡ് 112 ആ​​യി. രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ (56), സ​​ച്ചി​​ൻ ബേ​​ബി (65) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ തി​​ള​​ങ്ങി​​യ​​ത്. ക്യാ​​പ്റ്റ​​ൻ സ​​ഞ്ജു സാം​​സ​​ണ്‍ 36 പ​​ന്തി​​ൽ 38 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​യി. സ​​ഞ്ജു പു​​റ​​ത്താ​​കു​​ന്പോ​​ൾ 36.5 ഓ​​വ​​റി​​ൽ 170 റ​​ണ്‍​സ് കേ​​ര​​ള സ്കോ​​ർ ​​ബോ​​ർ​​ഡി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 74 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ കേ​​ര​​ള​​ത്തി​​ന് ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി.

15.2 ഓ​​വ​​റി​​ൽ 57 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മോ​​ഹി​​ത് അ​​വ​​സ്തി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ലീ​​ഡ് പ്ര​​തീ​​ക്ഷ​​യ്ക്ക് ത​​ട​​യി​​ട്ട​​ത്. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ മോ​​ഹി​​തി​​ന്‍റെ ഒ​​രു ഇ​​ന്നിം​​ഗ്സി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് ആ​​ണി​​ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ മും​​ബൈ​​ക്കു​​വേ​​ണ്ടി ജ​​യ് ബി​​സ്ത (59) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ബി​​സ്ത​​യ്ക്കൊ​​പ്പം ഭു​​പെ​​ൻ ലാ​​ൽ​​വാ​​നി​​യും (41) ക്രീ​​സി​​ലു​​ണ്ട്.


Source link

Exit mobile version