2,500 കോടി; ‘ടാറ്റ ഐപിഎൽ’

മുബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോണ്‍സർഷിപ്പ് കരാർ ടാറ്റ ഗ്രൂപ്പ് നീട്ടി. 2024 മുതൽ 2028 വരെ അഞ്ചു വർഷത്തേക്കുള്ള കരാറാണ് ടാറ്റ ഗ്രൂപ്പ് നീട്ടിയിരിക്കുന്നത്. 2500 കോടി രൂപയ്ക്കാണ് ടാറ്റ കരാർ സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്ന് ബിസിസിഐ അറിയിച്ചു. 2022ലും 2023ലും ടാറ്റയായിരുന്നു ഐപിഎൽ ടൈറ്റിൽ സ്പോണ്‍സർമാർ. വിമൻസ് പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) സ്പോർസണ്മാരും ടാറ്റ ഗ്രൂപ്പാണ്. കഴിഞ്ഞ രണ്ടു സീസണിലും വിവോയ്ക്കു പകരമാണ് ടാറ്റ ഗ്രൂപ്പ് ഐപിഎൽ ടൈറ്റിൽ സ്പോണ്‍സർമാരായത്.
ചൈനീസ് മൊബൈൽ കന്പനി വിവോയുമായുള്ള ബന്ധം 2020 ജൂണിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിലുണ്ടായ സംഘർഷങ്ങളെത്തുടർന്ന് ബിസിസിഐ താത്്കാലികമായി വിച്ഛേദിച്ചിരുന്നു. 2018 മുതൽ 2022 വരെയായിരുന്നു വിവോയുമായുള്ള കരാർ. 2199 കോടി രൂപയ്ക്കാണ് അന്ന് വിവോ കരാർ നേടിയത്. 2020ൽ ഡ്രീം ഇലവൻ ടൈറ്റിൽ സ്പോണ്‍സർമാരായി. 2021ൽ വിവോ വീണ്ടും തിരിച്ചെത്തി. ഐപിൽ 2024ന് മാർച്ച് 22ന് തുടക്കമാകും.
Source link