ഉപഗ്രഹവിക്ഷേപണവുമായി ഇറാന്; പാശ്ചാത്യര്‍ക്ക് ആശങ്ക
ടെഹ്റാൻ: പശ്ചിമേഷ്യാ സംഘർഷത്തിനിടെ ആശങ്ക വർധിപ്പിച്ച് ഇറാന്റെ ഉപഗ്രഹവിക്ഷേപണം. ഉപഗ്രഹവിക്ഷേപണത്തിന്റെ മറവിൽ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയാണ് ഇറാൻ പരീക്ഷിക്കുന്നതെന്ന് പാശ്ചാത്യശക്തികൾ സംശയിക്കുന്നു. സൊരായ എന്നു പേരുള്ള ഉപഗ്രഹത്തെ 750 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചുവെന്നാണ് ഇറാൻ ഇന്നലെ അറിയിച്ചത്. ഉപഗ്രഹത്തിന്റെ ഉപയോഗം വ്യക്തമാക്കിയിട്ടില്ല. ടെലികമ്യൂണിക്കേഷന്‍ വേണ്ടിയുള്ളതാണെന്ന് കരുതുന്നു.
ഇറാൻ ഉപഗ്രഹ വിക്ഷേപണങ്ങളിലൂടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നതായി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നു. ഉപഗ്രഹവിക്ഷേപണത്തിനുള്ള റോക്കറ്റും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ഏതാണ്ട് ഒരേ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. അണ്വായുധനിർമാണത്തിനു വേണ്ടുന്ന നിലവാരത്തോട് അടുത്ത രീതിയിൽ യുറേനിയം സന്പുഷ്ടീകരണവും ഇറാൻ നടത്തുന്നുണ്ട്.
Source link