ചൈനയിൽ തീപിടിത്തം; 21 പേർ മരിച്ചു

ബെയ്ജിംഗ്: ചൈനയിൽ രണ്ടു വ്യത്യസ്ത തീപിടിത്തങ്ങളിൽ 13 കുട്ടികളടക്കം 21 പേർ മരിച്ചു. ഹെനാൻ പ്രവിശ്യയിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിലാണ് 13 കുട്ടികൾ മരിച്ചത്. പ്രൈമറി പ്രായത്തിലുള്ള വിദ്യാർഥികൾക്കായി നടത്തിയിരുന്ന സ്വകാര്യ സ്കൂളിലാണ് ദുരന്തമുണ്ടായത്. സ്കൂളിന്റെ മനേജരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരുന്നു.
ജിയാംഗ്സു പ്രവിശ്യയിലായിരുന്നു രണ്ടാമത്തെ സംഭവം. ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേരാണ് മരിച്ചത്.
Source link