WORLD

ഹെയ്തിയിൽ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി


പോ​ർ​ട്ട് ഓ ​പ്രി​ൻ​സ്: ഹെ​യ്തി​യു​ടെ ത​ല​സ്ഥാ​ന​മാ​യ പോ​ർ​ട്ട് ഓ ​പ്രി​ൻ​സി​ൽ ആ​റു ക​ന്യാ​സ്ത്രീ​ക​ൾ അ​ട​ക്കം എ​ട്ടു പേ​രെ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ന്യാ​സ്ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ലേ​ക്കു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബ​സി​ൽ പോ​ക​വേ​യാ​ണ് സം​ഭ​വം. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​ർ ബ​സ് ഡ്രൈ​വ​റും ഒ​രു പെ​ൺ​കു​ട്ടി​യു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

രാ​ഷ്‌​ട്രീ​യ അ​രാ​ജ​ക​ത്വം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ അ​ക്ര​മം എ​ന്നി​വ നേ​രി​ടു​ന്ന ഹെ​യ്തി​യി​ൽ ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​താ​ണ്ട്‌ മൂ​വാ​യി​രം പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പോ​ർ​ട്ട് ഓ ​പ്രി​ൻ​സി​ന്‍റെ എ​ൺ​പ​തു ശ​ത​മാ​നം പ്ര​ദേ​ശ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കാ​ണ്.


Source link

Related Articles

Back to top button