ടോക്കിയോ: ജപ്പാൻ ചന്ദ്രനിൽ വിജയകരമായി ഇറക്കിയ പര്യവേക്ഷണ പേടകത്തിലെ സൗരോർജ സംവിധാനം പ്രവർത്തിക്കുന്നില്ല. പേടകത്തിലെ ബാറ്ററി വച്ചാണ് ഇപ്പോൾ പ്രവർത്തനം. ബാറ്ററിയുടെ ചാർജ് തീർന്നാൽ പേടകം നിലയ്ക്കും; ഭൂമിയിൽനിന്ന് പേടകത്തിനു നിർദേശങ്ങൾ നല്കാനോ, പേടകം പകർത്തിയ ചിത്രങ്ങളടക്കമുള്ള ഡേറ്റകൾ സ്വീകരിക്കാനോ പറ്റാതാകും. ജപ്പാൻ അയച്ച സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) എന്ന പേടകമാണ് വെള്ളിയാഴ്ച ചന്ദ്രനിലിറങ്ങിയത്. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നിവർക്കുശേഷം ചന്ദ്രനിൽ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് പൂർണ വിജയമായിരുന്നുവെന്നാണ് ജാപ്പനീസ് വൃത്തങ്ങൾ അറിയിച്ചത്.
രണ്ടു ചെറിയ റോവറുകളെയാണ് സ്ലിം പേടകം ചന്ദ്രനിലെത്തിച്ചിരിക്കുന്നത്. പേടകത്തിലെ സോളാർ സെല്ലുകൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല എന്ന പ്രശ്നമാണ് ഇപ്പോൾ നേരിടുന്നത്. പേടകത്തിലെ സോളാർ സെല്ലുകൾ സൂര്യനു നേർക്കു വരാത്തതാകാം പ്രശ്നത്തിനു കാരണം. ബാറ്ററി ചാർജ് തീരും മുന്പേ പരമാവധി ഡേറ്റകൾ ശേഖരിക്കാനുള്ള നീക്കം ഊർജിതമായി നടക്കുന്നു.
Source link