ഓഹരി വിപണിയിൽ തകർച്ച
മുംബൈ: ശനിയാഴ്ച വ്യാപാരത്തിൽ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സ് 259 പോയിന്റ് താഴ്ന്ന് 71,423ലും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തോടെ 21,571ലും വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച അയോധ്യ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് അന്നേദിവസം ഓഹരി വിപണിക്ക് അവധിയായതിനാലാണ് ഇന്നലെ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത്. ബാങ്കിംഗ് ഓഹരികൾ ഇന്നലെ മികച്ച പ്രകടനം നടത്തിയെങ്കിലും എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ തളർച്ച നേരിട്ടു. അതേസമയം, നിഫ്റ്റി പിഎസ്യു ബാങ്ക്, സ്വകാര്യബാങ്ക്, ധനകാര്യ സേവനം എന്നിവയ്ക്കു കുതിപ്പുണ്ടായി. ബാങ്ക് നിഫ്റ്റി 0.78 ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ് 0.52 ശതമാനവും സ്മോൾക്യാപ് 0.20 ശതമാനവും ഉയർന്നു. നിഫ്റ്റിയിൽ 20 കന്പനികൾ നേട്ടത്തിലും 30 എണ്ണം താഴ്ചയിലുമാണ്. 4.11 ശതമാനം നേട്ടവുമായി കോൾ ഇന്ത്യയും 3.34 ശതമാനം ഉയർന്ന് അദാനി പോർട്സും നിഫ്റ്റിയിലെ നേട്ടത്തിൽ മുന്നിലെത്തി. 3.72 ശതമാനം ഇടിഞ്ഞ് ഹിന്ദുസ്ഥാൻ യൂണിലിവറാണ് നഷ്ടത്തിൽ മുന്നിൽ.
കൊയ്ത് അദാനി അമേരിക്കൻ നിക്ഷേപക സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ പങ്കാളിത്തം കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ഹരിതോർജോത്പാദന മേഖലയിൽ പുത്തൻ നിക്ഷേപക പദ്ധതികളിലേക്കു ചുവടുവയ്ക്കുന്നതും അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഉൗർജമായി. അദാനി എനർജി സൊല്യൂഷൻസ് 6.99 ശതമാനവും അദാനി ഗ്രീൻ എനർജി 6.61 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 5.91 ശതമാനവും ഉയർന്നു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലാണ്.

Source link