രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ: പ്രധാനപ്രതി ആന്ധ്രയില്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി∙ നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ പുറത്തുവിട്ട സംഭവത്തില്‍ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍നിന്നാണ് പ്രതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബറില്‍ പുറത്തുവന്ന വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു.
Read more at: ഒരു ക്ലിക്കിൽ നായകനാകുന്ന വില്ലൻ!, ഡീപ്ഫെയ്ക് കബളിപ്പിക്കലിന്റെ ‘ട്വിസ്റ്റ്’

യഥാര്‍ഥത്തില്‍ സാറ പട്ടേല്‍ എന്ന യുവതിയുടെതായിരുന്നു ഈ ദൃശ്യങ്ങള്‍. എഐ സാങ്കേതിക വിദ്യയിലൂടെ സാറയുടെ മുഖം മാറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം വച്ചാണ് വിഡിയോ നിര്‍മിച്ചത്. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 11ന് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ വിഡിയോ അപ്ലോഡ് ചെയ്ത നാലുപേരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. മെറ്റ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. വ്യാജപ്പേരുകളിലായിരുന്നു നാലുപേര്‍ക്കും സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളത്. ഡീപ്‌ഫെയ്ക് വിഡിയോ അപ്ലോഡ് ചെയ്തവരാണ് ഇവര്‍. 


Source link
Exit mobile version