CINEMA

‘ലെഗസി അല്ല നെപ്പോട്ടിസം’; പരിഹാസ കമന്റിന് മാധവ് സുരേഷിന്റെ മറുപടി

ദുൽഖർ സൽമാനും സഹോദരൻ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രത്തിനു പരിഹാസ കമന്റുമായെത്തിയ ആൾക്ക് തക്ക മറുപടിയുമായി മാധവ് സുരേഷ്. ലെഗസി (പാരമ്പര്യം) എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖറിനും ഗോകുൽ സുരേഷിനുമൊപ്പമുള്ള ചിത്രം മാധവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. എന്നാൽ ഇത് പാരമ്പര്യമല്ലെന്നും നെപ്പോട്ടിസം (സ്വജനപക്ഷപാതം) ആണെന്നുമായിരുന്നു ലക്കി ചാം ഡ്രീംസ് എന്ന ഐഡിയിൽ നിന്നും ഫോട്ടോയ്ക്ക് വന്ന കമന്റ്. 

തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി മാധവ് രംഗത്തെത്തി. ‘‘സ്വജനപക്ഷപാദം,  മറ്റേതു തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് നോക്കാം’’ എന്നായിരുന്നു മാധവിന്റെ മറുപടി. പരിഹസിക്കാനെത്തിയ ആൾക്ക് ഉചിതമായ മറുപടി നൽകിയ മാധവിനെ പ്രശംസിച്ച് നിരവധിേപ്പർ എത്തി. (nepotism gets you access, as it works in any other workplace. We’ll see.)

നേരത്തെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ വിമർശന പോസ്റ്റിനു ഗോകുൽ സുരേഷ് നൽകിയ മറുപടിയും വൈറലായിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്. ‘‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്.  

‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ’ നേരുന്നു’ എന്നാണ് പലരും കമന്റ് ചെയ്തത്.

English Summary:
Madhav Suresh’s Witty Reply To Negative Comment


Source link

Related Articles

Back to top button