WORLD
ദക്ഷിണ കൊറിയന്‍ സിനിമയും സംഗീതവും ആസ്വദിച്ചു; ഉത്തര കൊറിയയില്‍ രണ്ട് കൗമാരക്കാര്‍ക്ക് ശിക്ഷ

പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷവിധിച്ച് ഉത്തരകൊറിയന്‍ അധികാരികള്‍. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് (സാന്‍ഡ്) ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. 12 വര്‍ഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ പുതിയ നിയമം വന്നതുമുതല്‍, ദക്ഷിണ കൊറിയന്‍ വിനോദം ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കിവരുന്നുണ്ട്.
Source link