Site icon onlinekeralanews.com

പ്രവാസികൾക്ക് ഒരു കോടിരൂപ വരെയുളള പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്


മലപ്പുറം: പ്രവാസികൾക്കുളള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം നോർക്ക സെല്ലിൽ പദ്ധതിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോർക്ക കെയർ കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.


Source link

Exit mobile version