അണ്ടർ 19 ലോകകപ്പ് : ആദ്യജയം അയർലൻഡിന്

ബ്ലൂംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യജയം അയർലൻഡിന്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡ് ഏഴ് വിക്കറ്റിന് യുഎസ്എയെ തകർത്തു. എട്ട് ഓവറിൽ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അയർലൻഡിന്റെ ഒലിവർ റിലെയാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: യുഎസ്എ 105 (40.2). അയർലൻഡ് 109/3 (22.5).
ഇന്ത്യ x ബംഗ്ലാദേശ് നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. ഏഷ്യൻ ചാന്പ്യന്മാരാണ് ബംഗ്ലാദേശ്. ഏഷ്യ കപ്പ് സെമിയിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണവും ഇന്ത്യക്ക് തീർക്കേണ്ടതുണ്ട്.
Source link