SPORTS
റയൽ പുറത്ത്
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോൾ പ്രീക്വാർട്ടറിൽ വന്പന്മാരായ റയൽ മാഡ്രിഡ് പുറത്ത്. മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് 4-2ന് റയലിനെ കീഴടക്കി. നിശ്ചിത സമയത്ത് 2-2 സമനിലയിലായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.
അധിക സമയത്ത് ആൻത്വാൻ ഗ്രീസ്മാൻ (100’), റോഡ്രിഗൊ റിഖ്വെൽമി (119’) എന്നിവർ അത്ലറ്റിക്കോയ്ക്കുവേണ്ടി ലക്ഷ്യംകണ്ടു. മറ്റൊരു പ്രീക്വാർട്ടറിൽ ബാഴ്സലോണ 3-1ന് യൂണിയനിസ്റ്റിനെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു.
Source link