ആഫ്രിക്കൻ ഹാട്രിക്

അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ നീണ്ട 16 വർഷത്തെ ഇടവേളയ്ക്കുശേഷം ഹാട്രിക്. ഇക്വറ്റോറിയൽ ഗ്വിനിയയും ഗ്വിനിയ ബിസാവുവും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിലാണ് ഹാട്രിക് പിറന്നത്. ഇക്വറ്റോറിയൽ ഗ്വിനിയയുടെ എമിലിയോ എൻസുവാണ് ആഫ്രിക്കൻ ഹാട്രിക്ക് വരൾച്ചയ്ക്ക് വിരാമമിട്ടത്. ഗ്വിനിയ ബിസാവുവിനെതിരേ ഇക്വറ്റോറിയൽ ഗ്വിനിയയ്ക്കുവേണ്ടി 21, 51, 61 മിനിറ്റുകളിലായിരുന്നു എമിലിയോയുടെ ഗോളുകൾ. 2008ൽ മൊറോക്കോയുടെ സൗഫിയാൻ അല്ലൂഡി നമീബിയയ്ക്കെതിരേ ഹാട്രിക് നേടിയശേഷം ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ആദ്യ ഹാട്രിക്കാണിത്. മത്സരത്തിൽ ഇക്വറ്റോറിയൽ ഗ്വിനിയ 4-2നു ജയം സ്വന്തമാക്കി.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ നൈജീരിയ ആതിഥേയരായ ഐവറികോസ്റ്റിനെ 1-0നു കീഴടക്കി. ഇക്വറ്റോറിയൽ ഗ്വിനിയയ്ക്കും നൈജീരിയയ്ക്കും നാല് പോയിന്റ് വീതമായി. ഐവറികോസ്റ്റിന് മൂന്ന് പോയിന്റുണ്ട്.
Source link