WORLD
ഗാസയിലെ സര്‍വകലാശാലയ്ക്കുനേരെ ഇസ്രയേല്‍ ‘ബോംബാക്രമണം’; ദൃശ്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് യുഎസ്

ഗാസ: പലസ്തീന്‍ സര്‍വകലാശാലയ്ക്കു നേരെ ഇസ്രയേല്‍ പ്രതിരോധ സേന ബോംബാക്രമണം നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച് ഇസ്രയേലിനോട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.പ്രദേശത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന ക്യാംപസ് കെട്ടിടത്തില്‍ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും അവിടെയാകെ പുകയുയരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡേവിഡ് മില്ലര്‍ വീഡിയോ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
Source link