ഔദ്യോഗിക വസതി: മഹുവ മൊയ്ത്രയുടെ ഹർജി തള്ളി

ന്യൂഡൽഹി ∙ ഔദ്യോഗിക വസതി ഒഴിയാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര നൽകിയ റിട്ട് ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എംപി എന്ന നിലയ്ക്കാണു മഹുവയ്ക്ക് ഔദ്യോഗിക വസതി നൽകിയതെന്നും സ്ഥാനം നഷ്ടപ്പെട്ടതോടെ ഈ വസതിയിൽ തുടരാൻ അവകാശമില്ലെന്നും ജസ്റ്റിസ് ഗിരീഷ് കത്പാലിയ വ്യക്തമാക്കി. മഹുവയെ പാർലമെന്റ് പുറത്താക്കിയതു സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ ഔദ്യോഗിക വസതി നിലനിർത്താൻ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു. 
വസതി എത്രയും വേഗം ഒഴിയണമെന്നും അല്ലാത്തപക്ഷം ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നും കാട്ടി, സർക്കാർ മന്ദിരങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു മഹുവ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary:
Official Residence: Mahua Moitra’s plea dismissed


Source link
Exit mobile version