അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിൽ ആധികാരിക ജയം സ്വന്തമാക്കി മൊറോക്കോ. ഫിഫ 2022 ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ച മൊറോക്കോ, ഗ്രൂപ്പ് എഫിൽ 3-0ന് ടാൻസാനിയയെ കീഴടക്കി. റൊമെയ്ൻ സാസ് (30’), അസദിൻ ഔനഹി (77’), യൂസഫ് എൻ നെസിരി (80’) എന്നിവരായിരുന്നു മൊറോക്കോയുടെ ഗോൾ നേട്ടക്കാർ.
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ കോംഗോയും സാംബിയയും 1-1 സമനിലയിൽ പിരിഞ്ഞു.
Source link