ആഗോള വ്യോമയാന ശക്തിയായി ഇന്ത്യ വളരുമെന്ന് എയർബസ് ഇന്ത്യ എംഡി
ന്യൂഡൽഹി: അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യക്കു പുതിയ 2840 വിമാനങ്ങളും 41,000 പൈലറ്റുമാരെയും 47,000 സാങ്കേതിക ജീവനക്കാരെയും ആവശ്യമായി വരുമെന്ന് എയർബസ് ഇന്ത്യ എംഡിയും പ്രസിഡന്റുമായ റമി മെയ്ലഡ്. ‘വിംഗ്സ് ഇന്ത്യ 2024’ ഏവിയേഷൻ ഉച്ചകോടിയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എയർബസ് തങ്ങളുടെ നിക്ഷേപം 750 ദശലക്ഷം ഡോളറിൽനിന്ന് 150 കോടി ഡോളറിലേക്ക് എത്തിക്കും. കഴിഞ്ഞ വർഷം 750 വിമാനങ്ങളുടെ ഓർഡറാണ് എയർബസിനു ലഭിച്ചത്. അവയിൽ, 75 വിമാനങ്ങൾ കൈമാറ്റം ചെയ്തു. ഇൻഡിഗോ-41, എയർ ഇന്ത്യ-19, വിസ്താര-14, ഗോ ഫസ്റ്റ്-1 എന്നിങ്ങനെയാണ് വിമാനങ്ങളുടെ കൈമാറ്റമെന്നും റമി മെയ്ലഡ് പറഞ്ഞു.
കുറച്ചു കാലത്തിനുള്ളിൽ ഇന്ത്യ ആഗോള വ്യോമയാന മേഖലയിലെ ശക്തിയായി വളരും. അടുത്ത 20 വർഷം 6.2 ശതമാനമെന്ന കണക്കിൽ ഇന്ത്യ, ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Source link