കേരള പ്ലാന്റേഷന് എക്സ്പോ നാളെ മുതല്‍

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന് ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള പ്ലാന്റേഷന് എക്സ്പോയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് എക്സ്പോ നടക്കുന്നത്. നാളെ രാവിലെ 10.30 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുന്നതും ലക്ഷ്യമിട്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകള്‍, തോട്ടം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിതരണക്കാര്‍, തോട്ടം മേഖലയിലെ സേവനദാതാക്കള്‍, തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സ്റ്റാളുകളും തോട്ടം മേഖലയിലെ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളുടെ തത്സമയ അവതരണവും എക്സ്പോയിൽ ഉണ്ടാകും.
രാവിലെ ഒമ്പതു മുതല്‍ രാത്രി 11 വരെയുള്ള പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്ലാന്റേഷന്നയം വരും കൊച്ചി: തോട്ടം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന് നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. പ്ലാന്റേഷന് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി കോഴിക്കോട് ഐഐഎമ്മിനെ വ്യവസായവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം രണ്ടു മാസത്തിനുള്ളില്‍ സമഗ്രനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Source link