സാൻ ഫ്രാൻസിസ്കോ: ഗൂഗിളിൽ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നൽകി ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ. വരും വർഷങ്ങളിൽ കൂടുതൽ ജോലിക്കാരെ കുറയ്ക്കുമെന്നാണു പിച്ചൈയുടെ പ്രഖ്യാപനം. കന്പനിയുടെ വളർച്ചയാണു പ്രധാനം. അതിനായുള്ള നിക്ഷേപങ്ങളുണ്ടാകും. ഈ നിക്ഷേപം നടത്തണമെങ്കിൽ കടുത്ത തീരുമാനങ്ങൾ വേണ്ടിവരും. കഴിഞ്ഞ വർഷം കുറച്ചത്ര ഇക്കുറി വരില്ല. എല്ലാ ടീമുകളെയും പിരിച്ചുവിടൽ ബാധിക്കില്ല. യോഗ്യരായ ജീവനക്കാർക്കു കൂടുതൽ പ്രതിഫലം ലഭിക്കും. ജോലി നഷ്ടപ്പെട്ടവർക്കു മറ്റു വിഭാഗങ്ങളിലേക്കു വീണ്ടും അപേക്ഷിക്കാം. എന്നാൽ, മെമ്മോ ലഭിച്ചവർ ഏപ്രിലോടെ ജോലി അവസാനിപ്പിക്കേണ്ടിവരുമെന്നും ഗൂഗിൾ ജീവനക്കാരുടെ ആഭ്യന്തര യോഗത്തിൽ പിച്ചൈ പറഞ്ഞു.
കഴിഞ്ഞ വർഷം ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരുന്നു ഇത്. ഇതിനു പുറമേ, കഴിഞ്ഞ ദിവസം 1000 ജീവനക്കാരെയും ഗൂഗിൾ ഒഴിവാക്കി. പരസ്യവില്പന വിഭാഗത്തിലായിരുന്നു പിരിച്ചുവിടൽ. ജെഫ് ബെസോസിന്റെ ആമസോണും തൊഴിലാളികളെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സ്ട്രീമിംഗ്-സ്റ്റുഡിയോ ഓപ്പറേഷൻ വിഭാഗത്തിലെ നൂറു കണക്കിനു ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെടുമെന്നാണു സൂചന.

Source link