മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ മൂന്നാം റാങ്ക് താരം എലെന റെബാകിന പുറത്ത്. രണ്ടാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ 57-ാം റാങ്കിലുള്ള റഷ്യയുടെ അന്ന ബ്ലിങ്കോവയാണ് കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ എലെന റെബാകിനയെ പരാജയപ്പെടുത്തിയത്. 6-4, 4-6, 6-6(20-22)നാണ് റഷ്യൻ താരത്തിന്റെ ജയം. ആദ്യ രണ്ടു സെറ്റും ഇരുവരും നേടിയതോടെ നിർണായകമായ മൂന്നാം സെറ്റിലെത്തി. മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമെത്തിയതോടെ ടൈബ്രേക്കറിലേക്കു നീങ്ങി. ടൈബ്രേക്കറിന്റെ തുടക്കത്തിൽ റഷ്യൻതാരം 4-1ന് മുൻതൂക്കം നേടിയെങ്കിലും റെബാകിന തുടർച്ചയായി പോയിന്റ് നേടി ഒപ്പമെത്തി. ഇരുവരും വിട്ടുകൊടുക്കാതെ കളിച്ചതോടെ മത്സരം നീണ്ടു. 20-20ലെത്തിയതോടെ ബ്ലിങ്കോവ ഒരു പോയിന്റ് നേടി. പത്താം മാച്ച് പോയിന്റ് നേടിയ റഷ്യൻതാരം മത്സരം സ്വന്തമാക്കി. ഷ്യാങ്ടെക് മൂന്നാം റൗണ്ടിൽ ലോക വനിതാ ഒന്നാം നന്പർ സിംഗിൾസ് താരമായ ഇഗാ ഷ്യാങ്ടെക് മൂന്നാം റൗണ്ടിൽ. ഷ്യാങ്ടെക് മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ (6-4, 3-6, 6-4) ഡാനിലെ കോളിൻസിനെ തോൽപ്പിച്ചു.
അഞ്ചാം റാങ്ക് ജെസിക പെഗ്യൂല രണ്ടാം റൗണ്ടിൽ തോറ്റു. ഫ്രാൻസിന്റെ ക്ലാര ബ്യൂരൽ 6-4, 6-2ന് ജെസിക്ക പെഗ്യൂലയെ തോൽപ്പിച്ചു. 12-ാം സീഡ് ചൈനയുടെ ക്വിൻവെൻ ഷെംഗ് 6-3, 6-3ന് കേറ്റ് ബൗൾട്ടറെ പരാജയപ്പെടുത്തി. ചൈനയുടെ വാംഗ് യിഹാൻ 6-4, 4-6, 6-4ന് എമ്മ റാഡകാനുവിനെ പരാജയപ്പെടുത്തി. വിക്ടോറിയ അസാരങ്ക, യെലേന ഒസ്റ്റാപെങ്ക, എലീന സ്വിറ്റോലിന, സൊളേൻ സ്റ്റീഫൻസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. അൽകരസ്, സ്വരേവ് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ കാർലോസ് അൽകരസ് മൂന്നാം റൗണ്ടിൽ. സ്പാനിഷ് താരം 6-5 6-7(3-7), 6-3, 7-6(7-3)ന് ഇറ്റലിയുടെ ലോറൻസോ സൊനേഗോയെ തോൽപ്പിച്ചു. ആറാം സീഡ് അലക്സാണ്ടർ സ്വരേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ലൂകാസ് ക്ലെനിനെ തോൽപ്പിച്ചു, 7-5, 3-6, 4-6, 7-6(7-5), 7-6(10-7). എട്ടാം സീഡ് ഹോൾഗർ റൂണിനെ ഫ്രാൻസിന്റെ ആർതർ കസാക്സ് 7-6(7-4), 6-4, 4-6, 6-3ന് അട്ടിമറിച്ചു. കാസ്പർ റൂഡ്, ഗ്രിഗർ ദിമിത്രോവ് എന്നിവർ മൂന്നാം റൗണ്ടിൽ.
Source link