ബി. സന്ധ്യ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി അംഗം

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി അംഗമായി മുൻ ഡിജിപി ഡോ.ബി. സന്ധ്യയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് ഏതാനും മാസങ്ങൾക്കു മുൻപു വിരമിച്ച സന്ധ്യയെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനായി കൊച്ചി കേന്ദ്രമാക്കി രൂപീകരിച്ച റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ അംഗമായി നിയമിക്കുകയായിരുന്നു. ഒരു ചെയർമാനും രണ്ട് അംഗങ്ങളുമാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ ഭരണ നിയന്ത്രണത്തിലുള്ളത്.
മുൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യനെ അഥോറിറ്റി ചെയർമാനായി നിയമിച്ചിരുന്നു. പി.എച്ച്. കുര്യന്റെ കാലാവധി നാളെ തീരാനിരിക്കേയാണു പുതിയ നിയമനം.

Source link