ബ്ലൂംഫോണ്ടെയ്ൻ: ഇന്നു മുതൽ ക്രിക്കറ്റിലെ കൗമാര ലോകകപ്പ് പോരാട്ടം. 2024 ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഭാവിയിൽ സീനിയർ ടീമിന്റെ കുപ്പായമണിയാനുള്ള അവസാന കടന്പകളിൽ ഒന്നാണ് കൗമാര താരങ്ങൾക്കിത്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൗമാര ലോക പോരാട്ടത്തിന്റെ ഫൈനൽ ഫെബ്രുവരി 11ന് അരങ്ങേറും. ആതിഥേയരായ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. അയർലൻഡും യുഎസ്എയും ഇന്ന് കളത്തിലുണ്ട്. നാളെ ഇന്ത്യ ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവിലെ ചാന്പ്യന്മാരും ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ ടീമുമായ ഇന്ത്യയുടെ ആദ്യമത്സരം നാളെയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. 2023 എസിസി അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ നയിച്ച ഉദയ് സഹാറനാണ് ലോകകപ്പിലും ക്യാപ്റ്റൻ. കഴിഞ്ഞ ഡിസംബർ 15ന് നടന്ന ഏഷ്യ കപ്പ് സെമിയിൽ ഇന്ത്യയെ നാല് വിക്കറ്റിന് ബംഗ്ലാദേശ് തോൽപ്പിച്ചിരുന്നു. ഫൈനലിൽ യുഎഇയെയും കീഴടക്കി ബംഗ്ലാദേശ് ഏഷ്യൻ ചാന്പ്യൻപട്ടം സ്വന്തമാക്കുകയും ചെയ്തു.
നാല് ഗ്രൂപ്പ്, സൂപ്പർ 6 16 ടീമുകളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക ഘട്ടം. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ 6 സ്റ്റേജിലേക്ക് മുന്നേറും. എ, ഡി ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സ് പൂൾ ഒന്നിലും ബി, സി ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സ് പൂൾ ബിയിലും എത്തും. സൂപ്പർ സിക്സ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും. സൂപ്പർ സിക്സ് റൗണ്ട് ഈ മാസം 30 മുതൽ നടക്കും. ഫെബ്രുവരി ആറ്, എട്ട് തീയതികളിലാണ് സെമി. ഫൈനൽ ഫെബ്രുവരി 11നും. ലങ്ക ടു ദക്ഷിണാഫ്രിക്ക 2024 അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിന്റെ യഥാർഥ ആതിഥേയർ ശ്രീലങ്കയായിരുന്നു. എന്നാൽ, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ ബാഹ്യ ഇടപെടൽ ഉണ്ടായ പശ്ചാത്തലത്തിൽ ഐസിസി വിലക്ക് ഏർപ്പെടുത്തി. അതോടെയാണ് ലോകകപ്പ് വേദിയായി ദക്ഷിണാഫ്രിക്കയ്ക്ക് നറുക്ക് വീണത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. ഇന്ത്യയുടെ മത്സരങ്ങൾ ഗ്രൂപ്പ് എ (എല്ലാ മത്സരങ്ങളും 1.30 pm) ജനുവരി 20: ഇന്ത്യ x ബംഗ്ലാദേശ് ജനുവരി 25: ഇന്ത്യ x അയർലൻഡ് ജനുവരി 28: ഇന്ത്യ x യുഎസ്എ
Source link