ഏദന്‍ കടലിടുക്കില്‍ അമേരിക്കന്‍ കപ്പലിനുനേരെ ഹൂതി ആക്രമണം; രക്ഷകരായി ഇന്ത്യന്‍ നാവികസേന


ന്യൂഡല്‍ഹി/വാഷിങ്ടണ്‍: ഏദന്‍ കടലിടുക്കില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ ആക്രമണം. മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകവഹിക്കുന്ന എം.വി. ജെന്‍കോ പികാര്‍ഡി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ വിവരം ലഭിച്ച ഉടന്‍ ഇന്ത്യന്‍ നാവികസേന കപ്പലിന്റെ രക്ഷയ്‌ക്കെത്തി. ബുധനാഴ്ച രാത്രി 11.11-നാണ് യു.എസ്. കപ്പലിനുനേരെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ മിസൈല്‍ വേധ കപ്പലായ ഐ.എന്‍.എസ്. വിശാഖപട്ടണത്തിലേക്കാണ് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. ഉടന്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ട നാവികസേന 18-ന് 12:30-ഓടെ അമേരിക്കന്‍ കപ്പലിലെത്തി.


Source link

Exit mobile version