നടി മാളവിക മോഹനൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങൾക്കു നേരെ വിമർശനം ഉയരുന്നു. ചിത്രങ്ങളിൽ അതീവഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത് കുറച്ചുകൂടിപ്പോയെന്നും ഇതിലും ഭേദം ബിക്കിനി മാത്രം ധരിച്ചെത്തുന്നതായിരുന്നുവെന്നുമാണ് ചിത്രത്തിനു നേരെ ഉയരുന്ന വിമർശനങ്ങൾ.
ഇതാദ്യമായല്ല ഗ്ലാമറസ്സ് ചിത്രങ്ങള്‍ നടി പങ്കുവയ്ക്കുന്നത്. ഒരു മണിക്കൂറുകള്‍ കൊണ്ട് ഒരുലക്ഷത്തിലധികം ആളുകളാണ് പുതിയ ചിത്രങ്ങൾ ലൈക്ക് ചെയ്തത്.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും എത്തി.
രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘ക്രിസ്റ്റി’ എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്.
പാ.രഞ്ജിത്തിന്റെ ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ പ്രോജക്ട്. വിക്രം നായകനാകുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്. പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം നായികാവേഷത്തിലെത്തുന്നു. പ്രഭാസിന്റെ അടുത്ത ചിത്രമായ രാജാ സാബിലും നായികയായി എത്തുന്നത് മാളവികയാണ്.
English Summary:
Actress Malavika Mohanan Latest Glam Stills
Source link