ശ്ലോകം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി– വിഡിയോ

കാഞ്ചീപുരം∙ ശ്ലോകം ചൊല്ലുന്നതിനെ ചൊല്ലി തമിഴ്നാട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കാഞ്ചീപുരം അഗ്നിവരതന്‍ ക്ഷേത്രത്തില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. സംസ്കൃതം പിന്തുടരുന്ന ‘വടകലൈ’ എന്നറിയപ്പെടുന്ന ഉത്തരേന്ത്യന്‍ വിഭാഗവും തമിഴ് പിന്തുടരുന്ന ‘തെങ്കലൈ’ എന്ന ദക്ഷിണേന്ത്യൻ വിഭാഗവും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വിഷ്ണുവിനെ പുറത്തേക്കു കൊണ്ടുവരുന്ന ‘വീടുപാനി’യെന്ന ചടങ്ങ് നടക്കുന്നതിനിടെ, തമിഴിൽ ശ്ലോകം ചൊല്ലുന്നവർ ‘നാലായിരം ദിവ്യ പ്രബന്ധം’ ചൊല്ലാൻ ആരംഭിച്ചു. പിന്നാലെ സംസ്കൃതം പിന്തുടരുന്നവർ പ്രതിഷേധം ഉയർത്തി.
തമിഴിലാണോ സംസ്കൃതത്തിലാണോ ശ്ലോകം ചൊല്ലേണ്ടത് എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ വര്‍ഷവും പ്രദേശത്ത് സമാനമായ കയ്യാങ്കളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Source link