ഇറാനെതിരായ പ്രത്യാക്രമണത്തിന്‌ പിന്നാലെ ദാവോസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി പാക്പ്രധാനമന്ത്രി 


ഇസ്‌ലാമാബാദ്: ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ ഹഖ് കാകര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാകര്‍. പാകിസ്താന്റെ പ്രത്യാക്രമണത്തിന് പിന്നാലെ അദ്ദേഹം ഇസ്ലാമാബാദിലേക്ക് മടങ്ങിയെന്ന് വാര്‍ത്താ എജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ച ബലൂചിസ്താന്‍ പ്രവിശ്യയിലെ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനാ കേന്ദ്രത്തിന് നേര്‍ക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ അതിരൂക്ഷമായി പ്രതികരിച്ച പാകിസ്താന്‍, ഇറാന്റെ നയതന്ത്ര പ്രതിധിയെ പുറത്താക്കുകയും സ്വന്തം പ്രതിനിധിയെ ഇറാനില്‍നിന്ന് മടക്കിവിളിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് പാകിസ്താന്‍ സൈന്യം ഓപ്പറേഷന്‍ മാര്‍ഗ് ബാര്‍ സര്‍മചാര്‍ എന്ന പേരില്‍ ഇറാനു നേര്‍ക്ക് സൈനിക നടപടി കൈക്കൊണ്ടത്.


Source link

Exit mobile version