CINEMA

വീട്ടുകാരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു, ഇനി പോസ്റ്റുകൾ ഇല്ല: അൽഫോൻസ് പുത്രൻ

സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതുകൊണ്ടും അവരെ ആരൊക്കെയോ പറഞ്ഞു പേടിപ്പിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു തീരുമാനമെന്നും അൽഫോൻസ് വിശദമാക്കി.
‘‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മയ്ക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തതുകൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നതു കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫെയ്സ്ബുക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്.’’–അൽഫോൻസിന്റെ വാക്കുകൾ.

പൃഥ്വിരാജ് നായകനായെത്തിയ ‘ഗോൾഡ്’ ആണ് അൽഫോൻസിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഒരു തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. സിനിമയുടെ പ്രവർത്തനങ്ങൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നും അൽഫോൻസ് പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുകയുണ്ടായി.

പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ സിനിമാ–രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളും മറ്റും സജീവമായി പോസ്റ്റ് ചെയ്തിരുന്നു. അതിൽ ചിലതൊക്കെ വിവാദമാകുകയും ചെയ്തു.

English Summary:
Alphonse Puthren quit social media


Source link

Related Articles

Back to top button