INDIALATEST NEWS

നരേഷ് ഗോയൽ അവശൻ, വിദഗ്ധ പരിശോധനയ്ക്ക് കോടതി അനുമതി; ചെലവ് സ്വയം വഹിക്കണം


മുംബൈ∙ കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന  ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് (74) സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനകൾ നടത്താൻ കോടതി അനുമതി നൽകി. 
 ഡോക്ടർമാർ നിർദേശിച്ച എംആർഐ, എക്സ്-റേ തുടങ്ങിയ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഗോയൽ കോടതിയെ അറിയിച്ചിരുന്നു.  മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന്  സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ജയിൽ അധികൃതർ ഒരുക്കണമെന്ന് ജഡ്ജി എം.ജി. ദേശ്പാണ്ഡെ നിർദേശിച്ചു. ഇതിനുള്ള ചെലവ് ഗോയൽ വഹിക്കണം.

74 വയസ്സുള്ള ഗോയലിന്റെ ആരോഗ്യസ്ഥിതി മോശമാണ്.  കഴിഞ്ഞ തവണ കോടതിയിൽ ഹാജരായപ്പോൾ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. പരസഹായം കൂടാതെ എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്-കോടതി വ്യക്തമാക്കി.


Source link

Related Articles

Back to top button