INDIALATEST NEWS

50,000 കോടിയുടെ ഹൈപ്പർ സ്‌കെയിൽ ഡേറ്റാ സെന്ററിന്അദാനിയുമായി ധാരണ

മുംബൈ ∙  50,000 കോടി മുതൽമുടക്കിൽ ഹൈപ്പർസ്‌കെയിൽ ഡേറ്റാ സെന്റർ  സ്ഥാപിക്കുന്നതിന് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.  10 വർഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 
ദാവോസിൽ നടന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മുംബൈ / നവിമുംബൈ, പുണെ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന പദ്ധതി 20,000 പേർക്ക് തൊഴിൽ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

English Summary:
Adani Enterprises Ltd Signed An Agreement To Set Up A Hyperscale Data Center


Source link

Related Articles

Back to top button