യാത്രക്കാരൻ എയർ ഹോസ്റ്റസിനെ കടിച്ചു; വിമാനം നിലത്തിറക്കി
ടോക്കിയോ: മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ എയർ ഹോസ്റ്റസിനെ കടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. ജപ്പാനിലെ ടോക്കിയോയിൽനിന്ന് അമേരിക്കയിലേക്കു പറന്ന എഎൻഎ (ഓൾ നിപ്പോൻ എയർവേസ്) വിമാനത്തിലായിരുന്നു സംഭവം. അന്പത്തഞ്ചുകാരനായ അമേരിക്കൻ പൗരനാണ് എയർ ഹോസ്റ്റസിന്റെ കൈയിൽ കടിച്ചത്. ഇയാൾ നന്നായി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൈലറ്റ് വിമാനം ടോക്കിയോയിൽ തിരിച്ചിറക്കി.
അക്രമിയെ പോലീസനു കൈമാറി. ഉറക്കഗുളിക കഴിച്ചതിനാൽ ഒന്നും ഓർമയില്ലെന്നാണ് അക്രമി പോലീസിനോടു പറഞ്ഞത്.
Source link