റിയാദ്: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എഫിൽ സൗദി അറേബ്യക്ക് തിരിച്ചുവരവ് ജയം. സൗദി 2-1ന് ഒമാനെ കീഴടക്കി. അബ്ദുറഹ്മാൻ ഘരീബ് (78’), അലി അൽബുലാഹി (90+6’) എന്നിവരാണ് സൗദിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്. 14-ാം മിനിറ്റിൽ സല അൽ യഹ്യായിയുടെ പെനാൽറ്റി ഗോളിൽ ഒമാൻ ലീഡ് നേടിയിരുന്നു.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ചൈനയും ലെബനനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ തജിക്കിസ്ഥാനുമായും ചൈന 0-0ന് സമനിലയിൽ പിരിഞ്ഞിരുന്നു.
Source link