കേരള പ്ലാന്റേഷൻ ബ്രാൻഡ് ആഗോളതലത്തിൽ വളർത്തും: വ്യവസായ മന്ത്രി
തിരുവനന്തപുരം: ആഗോളതലത്തിൽ കേരള പ്ലാന്റേഷൻസ് എന്ന ബ്രാൻഡ് ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി കേരളത്തിലെ തോട്ടം മേഖലയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന നയങ്ങൾക്ക് രൂപംനൽകുമെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ്. തോട്ടം മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിരന്തര പരിശ്രമങ്ങൾ നടത്തിവരികയാണെന്നും ഇതിന്റെ ഭാഗമായാണ് 2021ൽ വ്യവസായ വകുപ്പിനുകീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തോട്ടങ്ങളുടെ 46 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയിൽ പ്രധാന സംഭാവന നൽകുന്ന മേഖലകളിലൊന്നായും തൊഴിൽദാതാവായും ഈ മേഖല തുടരുന്നു. എന്നാൽ തോട്ടം മേഖല ഇപ്പോൾ ഗൗരവമേറിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അത് കൂട്ടായി നേരിടേ ണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തോട്ടം മേഖലയുടെ നിലവിലെ അവസ്ഥയെപ്പറ്റിയും മേഖലയിൽ കൊണ്ടുവരാവുന്ന വൈവിധ്യവത്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ (ഐഐഎം കോഴിക്കോട്) ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കും. തോട്ടം മേഖലയിലെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന കേരള പ്ലാന്റേഷൻ എക്സ്പോയുടെ രണ്ടാം പതിപ്പ് 20 മുതൽ 23 വരെ കൊച്ചിയിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Source link