SPORTS

ഇ​​ന്ത്യ x ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ പോ​​രാ​​ട്ടം ഇ​​ന്ന്


ദോ​​ഹ: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ നി​​ർ​​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്ത്യ ഇ​​ന്ന് ക​​ള​​ത്തി​​ൽ. നീ​​ലക്ക​​ടു​​വ​​ക​​ൾ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ വെ​​ള്ള ചെ​​ന്നാ​​യ്ക്ക​​ൾ എ​​ന്ന പേ​​രു​​കാ​​രാ​​യ ഉ​​സ്ബ​​ക്കി​​സ്ഥാ​​നാ​​ണ്. ഗ്രൂ​​പ്പ് ബി​​യി​​ലെ ഈ ​​പോ​​രാ​​ട്ടം അ​​ഹ​​മ്മ​​ദ് ബി​​ൻ അ​​ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി എ​​ട്ടി​​ന് ന​​ട​​ക്കും. ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് പ്രീ ​​ക്വാ​​ർ​​ട്ട​​ർ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്താ​​ൻ സാ​​ധി​​ക്കൂ. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യോ​​ട് 2-0ന് ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഗ്രൂ​​പ്പി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ 0-0ന് ​​സി​​റി​​യ​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യേ​​ക്കാ​​ൾ (102) ഏ​​റെ മു​​ന്നി​​ലാ​​ണ് ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ (68). അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ന​​ന്നാ​​യി വി​​യ​​ർ​​പ്പൊ​​ഴു​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ജ​​യം സാ​​ധ്യ​​മാ​​കൂ. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന മ​​ല​​യാ​​ളി അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​ർ സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ് ഇ​​ന്ന് ഇ​​റ​​ങ്ങു​​മോ എ​​ന്ന​​തും ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്നു.

ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ സി​​റി​​യ​​യു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് മ​​ത്സ​​രം. ഇ​​ന്ത്യ​​ക്കു ജ​​യ​​മി​​ല്ല ഉ​​സ്ബ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ പോ​​ലും ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​ന്ത്യ​​യും ഉ​​സ്ബ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള ഏ​​ഴാ​​മ​​ത് നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​മാ​​ണ് ഇ​​ന്ന് ന​​ട​​ക്കു​​ക. ക​​ഴി​​ഞ്ഞ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നാ​​ലി​​ലും ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ ജ​​യം നേ​​ടി. 2001ൽ ​​മെ​​ർ​​ഡേ​​ക്ക ക​​പ്പി​​ലാ​​ണ് ഇ​​രു​​ടീ​​മും അ​​വ​​സാ​​ന​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ 2-1നു ​​ജ​​യി​​ച്ചു. എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യു​​ന്ന ടീ​​മു​​ക​​ളാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് നേ​​രി​​ട്ട് പ്ര​​വേ​​ശി​​ക്കു​​ക. മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മു​​ണ്ട്.


Source link

Related Articles

Back to top button