വാഷിംഗ്ടൺ: ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരേ ആക്രമണം ആവർത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ യെമനിലെ വിമത സംഘടനയായ ഹൂതികളെ ആഗോള ഭീകരരുടെ ഗണത്തിൽപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വഴി ഹൂതികൾക്കു യുഎസ് ധനകാര്യസ്ഥാപനങ്ങൾ വഴി ലഭിക്കുന്ന ഫണ്ടുകൾ മരവിപ്പിക്കാനും ഹൂതികളുമായി ബന്ധമുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കാനും വഴിയൊരുങ്ങും.
Source link